ഒറ്റ നോട്ടത്തില്‍

കോഴിക്കോട് ജില്ലയിലെകൊയിലാണ്ടി താലൂക്കില്‍, ബാലുശ്ശേരി ബ്ലോക്കിലാണ് പനങ്ങാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുതൂര്‍ വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന പനങ്ങാട് ഗ്രാമപഞ്ചായത്തിന് 46.96 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കോട്ടൂര്‍, കൂരാച്ചുണ്ട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് താമരശ്ശേരി, ഉണ്ണികുളം പഞ്ചായത്തുകളും, തെക്കുഭാഗത്ത് ബാലുശ്ശേരി, നന്മണ്ടഉണ്ണികുളം പഞ്ചായത്തുകളുംപടിഞ്ഞാറുഭാഗത്ത് നന്മണ്ടബാലുശ്ശേരികോട്ടൂര്‍ പഞ്ചായത്തുകളുമാണ്. മലകളും, കുന്നുകളുംതാഴ്വരകളുംവയലുകളുംചെറിയ സമതലപ്രദേശങ്ങളുമെല്ലാമുള്ള ഗ്രാമമാണ് പനങ്ങാട്. വടക്കുഭാഗത്തിന്റെ കിഴക്കു മുതല്‍ പടിഞ്ഞാറു വരെ മലനിരകളാണ്. കാപ്പിക്കുന്ന്, വാറോറതെരാടിതോരാട്,  മണിച്ചേരി,  പുന്നത്തറ,  കോട്ടക്കുന്ന്,  കിളികുടുക്കി,  വാരിമല, പേരിയ തുടങ്ങിയ ചെങ്കുത്തായ ചെരിവുകളോടുകൂടിയ മലകള്‍ മുഴുവന്‍ ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. വയലടകന്നിവയല്‍, തലയാട് പ്രദേശങ്ങള്‍ ഈ മലകള്‍ക്കിടയിലെ സമതലങ്ങളാണ്. താഴ്വരപ്രദേശമായ തെക്കുഭാഗത്താകട്ടെപറമ്പുകളും വയലുകളും പുഴയുമാണ് പ്രധാന ഭൂവിഭാഗങ്ങള്‍. മഞ്ഞപ്പുഴ എന്നും കോട്ടനടപ്പുഴ എന്നും വിളിക്കപ്പെടുന്ന മഞ്ഞക്കടവ് പുഴ, നീര്‍ച്ചാലുകളായി രൂപപ്പെട്ട് ഏറെ ദൂരം ഒഴുകിയ ശേഷംപുഴയുടെ രൂപം കൈക്കൊള്ളുന്നത് പൂര്‍ണ്ണമായും പനങ്ങാട് പഞ്ചായത്തിലെത്തുമ്പോഴാണ്. ഇതുകൂടാതെ കിഴക്ക് പേരിയ ചുരത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നിന്നുത്ഭവിക്കുന്ന തോടുകള്‍ ചീടിക്കുഴിയില്‍ സന്ധിച്ച്, പഞ്ചായത്തിന്റെ കിഴക്കുഭാഗത്തുകൂടി തെക്കോട്ടൊഴുകി പൂനൂര്‍പുഴയില്‍ ചേരുന്നു. 1962 ജനുവരി ഒന്നിനു പനങ്ങാട് പഞ്ചായത്ത് നിലവില്‍ വന്നു. എക്സിക്യൂട്ടീവ് ഓഫീസറുടെ ഒരു വര്‍ഷ ഭരണത്തിനു ശേഷം 1963 ജനുവരി ഒന്നിനാണ് ആദ്യ ഭരണസമിതി നിലവില്‍ വന്നത്. ഈ പഞ്ചായത്തിന്റെ (മുമ്പത്തെ ബാലുശ്ശേരി) ആദ്യപ്രസിഡന്റ് ഉക്കപ്പക്കുറുപ്പ് ആയിരുന്നു. ഈ പഞ്ചായത്ത് ഒരു പൂര്‍ണ കാര്‍ഷികഗ്രാമമാണ്. പഞ്ചായത്ത് കോട്ടക്കുന്നുമലവാഴോറമല, കാരോറമല, കാപ്പിക്കുന്ന്കാന്തലാട്മലമണിച്ചേരി-കോട്ടക്കുന്ന്വയലിടചെറിയമണിച്ചേരിപേര്യമല എന്നീ വന്‍മലകളും, നെരാടിമല, പൂവമ്പായിമല, ചെകിടമ്പാറക്കുന്ന് എന്നീ ചെറുകുന്നുകളുംഇവയുടെ ചുറ്റുമുള്ള ചെരിവുകളും താഴ്വരകളും, മഞ്ഞക്കടവുപുഴയുടെയും, കൈവഴികളുടെയും ഇരുവശങ്ങളിലുമുള്ള നെല്‍പ്പാടങ്ങളും ചേര്‍ന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി.